Advertisements
|
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം രാജ്യാന്തര ഏകദിന സമ്മേളനം
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ ~ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ഓര്‍ത്തഡോക്സ് ൈ്രകസ്തവ യുവജനപ്രസ്ഥാനത്തിന്റെ രാജ്യാന്തര ഏകദിനസമ്മേളനം ബര്‍ലിനില്‍ ഒക്ടോബര്‍ 3 ന് വ്യാഴാഴ്ച നടക്കും. ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് EVOKE'24 എന്ന ഏകദിനസമ്മേളനം നടക്കുന്നത്. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 120~ഓളം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവതീയുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യുകെ~യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന. പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസിന്റെ ഓര്‍മ്മപ്പെരുന്നാളായി അന്ന് ആചരിയ്ക്കും.
ജര്‍മ്മനിയിലെ റോമന്‍ കത്തോലിക്കാ സഭയുടെ ബര്‍ലിന്‍ അതിരൂപത സഹായമെത്രന്‍ അഭിവന്ദ്യ ഡോ. മത്യാസ് ഹൈന്‍റിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ യുകെ~യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
യുകെ~യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനസെക്രട്ടറി റവ.ഫാ. വര്‍ഗീസ് റ്റി. മാത്യു, മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം ഡോ. സെന്‍ വര്‍ഗീസ് കല്ലുംപുറം, യുകെ~യൂറോപ്പ് & ആഫ്രിക്ക കൗണ്‍സില്‍ അംഗം ലിബിന്‍ വര്‍ഗീസ്, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരായ ലക്ഷമി സന്തോഷ് നായരും, ശ്രീജിത്ത് നായരും വിവിധ ചര്‍ച്ചകള്‍ക്കും, ക്ളാസ്സുകള്‍ക്കും നേതൃത്വം നല്‍കും.
റവ. ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജി, റവ. ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, റവ. ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, ഇടവക ട്രസ്ററി സിനോ തോമസ്, ജര്‍മ്മനി യുവജനപ്രസ്ഥാനം ഭാരവാഹികളായ കുര്യന്‍ കെ.സി. (വൈസ് പ്രസിഡന്റ്), ഷീനാ ജോണ്‍ (സെക്രട്ടറി), അഭിഷേക് സൈമണ്‍ മാത്യൂ (ജോയിന്റ് സെക്രട്ടറി), വിപിന്‍ യോഹന്നാന്‍ (ട്രഷറാര്‍), വിവിധ കമ്മറ്റികളുടെ ചുമതലക്കാരായ സ്നേഹ മറിയം സാം, കെവിന്‍ കുര്യന്‍, റൂഫസ് ശാമുവേല്‍, മെല്‍ബിന്‍ സ്ററീഫന്‍,ജിത്തു കെ പാനോസ്, ജെസ്ററിന്‍ മാണി ജോസഫ്, അജി രാജന്‍, ഷിബിന്‍ മാത്യു ഷിബു, അഖില്‍ റെജി മാത്യു, അലന്‍ ടോം, ജിനു മാത്യു ഫിലിപ്പ്, ജിഞ്ചു കെ ജോണ്‍സണ്‍, ബെന്‍സണ്‍ വര്‍ഗീസ്, വിപിന്‍ തോമസ് എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിക്കും.
വയനാട് ജില്ലയിലെ മുണ്ടകൈ്ക~ചൂരല്‍മല~പുത്തുമല ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി ജര്‍മ്മനി യുവജനപ്രസ്ഥാനത്തിന്റെ ഹേര്‍ട്ട്സ് വെര്‍ക്ക് എന്ന ചാരിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി സമാഹരിച്ച തുക ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയ്ക്ക് കൈമാറും. ഹോളിസ്ററിക്ക് സ്പിരിച്വാലിറ്റി, അഡ്രസിംഗ് സ്പിരിച്ച്വല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് ഇന്‍ ഡയസ്പോറാ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ നടത്തുന്നത്. യുവജനപ്രസ്ഥാനം ആദ്യമായാണ് ഇത്തരത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുന്നത്.
|
|
- dated 02 Oct 2024
|
|
Comments:
Keywords: Germany - Otta Nottathil - one_day_seminar_berlin Germany - Otta Nottathil - one_day_seminar_berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|